About us


വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ പുരോഗമനങ്ങൾ കൈവരിച്ചിരിക്കുന്ന ആധുനിക കാലത്തു ഒട്ടനവധി കണ്ടുപിടുത്തങ്ങളും യന്ത്രസാമഗ്രികളും കൃത്രിമ അവയവങ്ങളും അതി നൂതനമായ ശാസ്ത്രക്രിയകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും സുലഭമാണെങ്കിലും ഭീമാകാരങ്ങളായ പല രോഗങ്ങളും ക്രമാതീതമായി വർധിച്ചു വരികയാണ്.

ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ് ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണം. ഇത്തരം ജീവിത ശൈലി രോഗങ്ങൾ പരിപൂർണമായും ഭേദപ്പെടുത്തുവാൻ മറ്റു ഏതു രീതിയെക്കാളും യുനാനി ചികിത്സകൾ ഏറെ ഫലപ്രദമാണ്.

പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളും ആരോഗ്യകരമായ ജീവിത ഭക്ഷണ രീതികളും, ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ വിരോചന രീതിയുമാണ് യുനാനി ചികിത്സയുടെ അടിസ്ഥാനം.

രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നതിലുപരി രോഗത്തിന്റെ അടിസ്ഥാന കാരണങ്ങളെ നിർമാർജനം ചെയ്തു രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതിനാണ് യുനാനി വൈദ്യശാസ്ത്രം പ്രാധാന്യം നൽകുന്നത്. ഇതു കൊണ്ടു തന്നെയാണ് യുനാനി ചികിത്സകൾക്ക് ഇന്ന് പ്രിയമേറുന്നതും പ്രചാരം വർധിക്കുന്നതും.

ഐറിസ് റെജുവനേഷൻ തെറാപ്പി

(ജീവിത ശൈലീ രോഗങ്ങൾക്ക് ഉത്തമ പരിഹാരം)

യുനാനി തത്വങ്ങളിലധിഷ്ഠിതമായ ഐറിസ് റെജുവനേഷൻ തെറാപ്പി, ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്തു ജീവിത ത്തിരക്കുകൾ മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ ലഘുകരിക്കുകയും ക്ഷീണവും ആലസ്യവും മാറ്റി നവോന്മേഷം പ്രധാനം ചെയ്യുന്നു.

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സന്ധി വേദനകൾ, ഹൃദ്രോഗം, തളർവാതം, പൊണ്ണത്തടി, യൂറിക് ആസിഡ്, കൊളസ്ട്രോൾ, തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനും ചികിൽസിച്ചു ഭേദമാക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഐറിസ് റെജുവനേഷൻ തെറാപ്പി ഉത്തമം ആണ്.

IRIS UNANI HOSPITAL

Near Aroma Garden Auditorium, VALLUVAMBRAM.Malappuram Dt. Kerala

   CATALOGUE   

Instagram

Google Map

Facebook Page

Contact:

IRIS Unani Hospital Valluvambram
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.